ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍, ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് ചേ തന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പൂര്‍ണമായും ഫിറ്റല്ലാ ത്ത താരങ്ങള്‍ ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേ തന്റെ വിവാദ വെളിപ്പെടുത്തല്‍
മുംബൈ : ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം (ബിസിസിഐ) മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ബി സിസിഐ സെക്രട്ടറി ജയ്ഷാക്കാണ് ശര്‍മ രാജിക്കത്തയച്ചത്. സീ ന്യൂസ് നടത്തിയ ഒളിക്യാമറ വിവാദ ത്തിന് പിന്നാലെയാണു രാജി.
ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് ചേതന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പൂര്‍ണ മായും ഫിറ്റല്ലാത്ത താരങ്ങള്‍ ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേത ന്റെ വിവാദ വെളിപ്പെടുത്തല്‍. കായിക ക്ഷമതയ്ക്കു വേണ്ടി ചില താരങ്ങള്‍ ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടി ക്കാന്‍ കഴിയാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സീ ന്യൂസ് ഒളിക്യാമറ ഓപറേഷനില്‍ ശര്‍മ വെളി പ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ്മ-വിരാട് കോലി ശീതസമരത്തെ കുറിച്ച് അടക്കം വിവാദമായ നിരവധി പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
വിരാട് കോഹ്ലിയും മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പോരും, നിലവിലെ ഇന്ത്യന്‍ ടീമില്‍ കോഹ് ലിയും നായകന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധങ്ങളുമടക്കം ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു. വിരാടും രോഹിതും തമ്മില്‍ പിണക്കങ്ങളില്ലെങ്കിലും, ഇരുവര്‍ക്കുമിടയില്‍ ഈ ഗോ ക്ലാഷ് ഉണ്ടെന്ന് ചേതന്‍ ശര്‍മ പറഞ്ഞിരുന്നു.











