തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജിലെ കോറോ ണ വ്യാപനം. രണ്ട് കായികതാരങ്ങള്‍ക്ക് കൂടി വൈറസ് ബാധ സ്ഥി രീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍
ടോക്യോ : ടോക്യോ ഒളിംപിക്സിന് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജിലെ കോറോ ണ വ്യാപനം. രണ്ട് കായികതാരങ്ങള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കോറോണ സ്ഥിരീകരിച്ച അത്ലറ്റുകളുടെ വി വരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഒളിംപിക് വില്ലേജിലെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒഫീഷ്യ ലിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ രണ്ട് കായിക താരങ്ങള്‍ക്ക് കൂടി കൊറോണ പോസിറ്റീവായിരിക്കുന്നു എന്നത് ആശങ്ക കൂട്ടുന്നു.
കൊറോണ പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികള്‍ ത യ്യാറാക്കിയിട്ടുണ്ടെന്നുമാണ് സംഘാടകര്‍ പറയുന്നത്. ഈ മാസം 23നാണ് ഒളിംപിക്സിന് തുടക്കം കുറിയ്ക്കുന്നത്.
ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒളിംപിക്സ് നട ക്കുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല. 228 അംഗ ഇന്ത്യന്‍ സംഘമാണ് ടോക്യോ ഒളിംപിക്സിന്റെ ഭാഗമാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു.