എറണാകുളം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥയായ കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവാണ് പത്തടിപ്പാലം പാരിജാതം റോഡിനു സമീപ ത്തെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി : എറണാകുളത്ത് അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയില്‍ ക ണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവാണ് (42) മരിച്ചത്. എറണാകുളം മോട്ടര്‍ ആ ക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥയായ ഇവര്‍ പത്തടിപ്പാലം പാരി ജാതം റോഡിനു സമീപത്തെ അപ്പാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്.
എല്ലാദിവസവും സഹോദരനെ ഫോണില്‍ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അടുക്കള യ്ക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഹൃദയസ്തംഭന മാണു കാരണമെന്നു കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേ ക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്ക ള്‍ ഏറ്റുവാങ്ങി.