കേസിലെ പ്രതികള്‍ മറ്റ് രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ലഭി ച്ചതായി പൊലീസ് പറഞ്ഞു. പ്രതികളുടെ ലാപ്ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയ ത്.പദ്ധതി തയ്യാറാക്കി പകര്‍പ്പെടുത്തി പ്രതികള്‍ ഭിത്തിയില്‍ ഒട്ടിച്ചതായും പൊലീസ് പറയുന്നു.
മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തെ കുറിച്ച് വിവരം നല്‍കിയ നൗഷാദിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുഖ്യ പ്രതി വ്യവസായി ഷൈബിന്‍ അഷ്റഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് നൗഷാദ്. പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപതകത്തിലും നൗഷാദ് പ്രതിയാണ്. ഷൈബിനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നൗഷാദ് പോലീസിന് മൊഴി നല്‍കിയത്.
അതിനിടെ കേസിലെ പ്രതികള്‍ മറ്റ് രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തതിന്റെ തെളിവു കള്‍ ലഭിച്ചതായി പൊലീസ് പറ ഞ്ഞു. പ്രതികളുടെ ലാപ്ടോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടി യത്. പദ്ധതി തയ്യാറാക്കി പകര്‍പ്പെടുത്തി പ്രതികള്‍ ഭിത്തിയില്‍ ഒട്ടിച്ചതായും പൊലീസ് പറയുന്നു.
ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ളാറ്റി ല്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവം. ഇത് ആത്മഹത്യ എ ന്നു തോന്നുന്ന തരത്തില്‍ നടന്ന കൊലപാതകളാണെന്നാണ് തെളിവു കള്‍ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. 2020ല്‍ അബുദാബിയിലാണ് കൊലപാതകങ്ങള്‍ നടന്ന തെന്ന് സൂചന. സംഘത്തല വന്‍ ഷൈബിന്‍ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെ യും മറ്റൊരു സ്ത്രീയെയും കൊ ലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം. ഇവര്‍ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഭിത്തിയില്‍ പതിപ്പിച്ചതിന്റെ വിഡിയോ പ്രതികളില്‍ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയില്‍ ചി ത്രീകരിച്ചത്.
വൈദ്യനെ കൊലപ്പെടുത്തി വെട്ടിമുറിച്ച് പുഴയില്‍ ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം നടത്തും. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോ ദ്യം ചെയ്ത് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊല്ലപ്പെട്ട വൈദ്യന്‍ ഷാ ബാ ഷെരീഫിന്റെ പുഴയില്‍ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള വെല്ലു വിളി.
സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടതിനാല്‍ കൊലപാതക ശേഷം വെട്ടിമുറിച്ച് പുഴയില്‍ തള്ളിയ മൃത ദേഹഅവശിഷ്ട്ടം കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട ആളു ടെ മൃതദേഹം ലഭ്യമല്ലാത്തതിനാല്‍ പരമാവധി ഡിജിറ്റല്‍ തെളിവുകളും, സാഹചര്യ തെളിവുകളും സാ ക്ഷിമൊഴികളും ശേഖരിക്കാനാകും പൊലീസ് നീക്കം.
ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ വേണ്ടിയാണ് പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍ പ്പിച്ച ശേഷം പ്രതികള്‍ കൊലപ്പെടുത്തിയത്. 2020 ലാണ് വൈദ്യ നെ കൊലപ്പെടുത്തിയത്. മൃതദേഹം വെ ട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഒറ്റമൂലി രഹസ്യ ത്തിന് വേണ്ടി വൈദ്യന്‍ ഷാബ ഷെരീഫിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
പ്രതി ഷൈബിന്‍ അഷ്റഫിന് 300 കോടിയുടെ ആസ്തി
മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ സ്വത്ത് സമ്പാദനത്തില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ്. ഇയാളുടെ പേരില്‍ 300 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെ ന്നാണ് പൊലീസിന്റെ കണ ക്ക്. പത്ത് വര്‍ഷത്തിനിടെയാണ് ഈ സാമ്പത്തിക വളര്‍ച്ച. നിലമ്പൂരിലെ വീട് ഇയാള്‍ വാങ്ങിയത് രണ്ട് കോടിയിലേറെ രൂപക്കാണ്. നിരവധി ആഡംബരവാഹനങ്ങളും ഇയാളുടെ പേരിലുണ്ട്.