ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം ആളുകള്‍ അക്രമം അഴി ച്ചുവിടുന്നത് സാമാന്യവല്‍ക്കരിക്കേണ്ട ആവശ്യമില്ല
കണ്ണൂര്‍ :ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം ആളുകള്‍ അ ക്രമം അഴിച്ചുവിടുന്നത് സാമാന്യവല്‍ ക്കരിക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് അര്‍ദ്ധരാത്രി കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായ പ്പെട്ടത്. കണ്ണൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏകദേശം 40 ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നതായും അ ദ്ദേഹം പറഞ്ഞു. എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും അക്രമം അഴിച്ചു വിടുന്നവരാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇവരുടെ വിവരശേഖരണം കൃത്യമായി പറയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെ ന്നും സ്പീക്കര്‍ പറഞ്ഞു.
നൂറിലധികം തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം രാത്രിയാണ് കിഴക്കമ്പലത്തെ തൊഴിലാളികളുടെ ക്യാമ്പില്‍ ക്രിസ്തുമസ് കരോ ളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചത്.സംഭവം അറിഞ്ഞെത്തിയ പൊ ലീസിനും നാട്ടുകാര്‍ക്കും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥല ത്തെത്തിയ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിനശിച്ചു. നൂറിലധികം തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.











