പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാകാന്‍ കാത്തിരിക്കും.ഇത് സംഭവിച്ചാല്‍,ഇന്ത്യയിലെ കര്‍ഷക രുടെ ഒരു വര്‍ഷം നീണ്ട യുദ്ധത്തിന്റെ ചരിത്രവിജയമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററില്‍ കുറിച്ചു
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ നേടിയെടുത്ത വിജയമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെ ന്റില്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പ്രഖ്യാപനം നടപ്പിലാകാന്‍ കാത്തിരിക്കും. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാകാന്‍ കാത്തിരിക്കും. ഇത് സംഭവിച്ചാല്‍, ഇന്ത്യയിലെ കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ട യുദ്ധത്തിന്റെ ചരിത്ര വിജയമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററില്‍ കുറിച്ചു.
നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്നും പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. 700 പേ ര്‍ക്കാണ് ഈ സമരത്തില്‍ ജീവന്‍ നഷ്ട മായത്.വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മാത്രമായിരുന്നില്ല സമരം. ‘2020 ജൂണില്‍ ഓര്‍ ഡിനന്‍സുകളായി കൊണ്ടുവ ന്ന മൂന്ന് കര്‍ഷക വിരുദ്ധ,കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ റദ്ദാക്കാനു ള്ള സര്‍ക്കാര്‍ തീരുമാനം ഗുരുനാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.സംയുക്ത കിസാന്‍ മോര്‍ച്ച ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.പാര്‍ലമെന്ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപ നം പ്രാബല്യത്തില്‍ വരുന്നതുവരെ കാത്തിരിക്കും”-കിസാന്‍ സഭയും കിസാന്‍ മോര്‍ച്ചയും പ്രസ്താവന യില്‍ അറിയിച്ചു.
കിസാന്‍ സിന്ദാബാദ് വിളികള്‍ മുഴക്കിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകര്‍ വരവേറ്റത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു കര്‍ഷകര്‍ സന്തോഷം പങ്കിട്ടു.











