നഗരത്തിലെ ലോഡ്ജില്‍ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്
കോഴിക്കോട്:നഗരത്തിലെ ലോഡ്ജില്‍ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുല്‍ സത്താര്‍(60)ആണ് പിടിയിലായത്.ഇയാളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.കേസില്‍ ഇനിയും അറസ്റ്റിന് സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീട്ടു ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ അസമില്‍ നിന്നെത്തിച്ചത്. ഒരു മാസത്തോളം പീഡന ത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറ ത്തറിഞ്ഞത്.അസമില്‍ നിന്നെത്തിയാളുള്‍പ്പെടെ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു.