സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഇപ്പോള്‍ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യ മന്ത്രി ചോദിച്ചു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഇപ്പോള്‍ പറ്റില്ല എന്നാ ണ് പറയുന്നത്. പിന്നെ എപ്പോഴാ ണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാ വികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര് പറയുന്നതാണ് ജനം കേള്‍ക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോ കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും മുഖ്യ മ ന്ത്രി പറഞ്ഞു. ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് സ്വാഭാവികമായും വി ഷമമുണ്ടാകും. അതിനായി അവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താല്‍പര്യത്തിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും മന്ത്രി കൂട്ടച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിനെ കോണ്‍ഗ്രസും ബി.ജെ.പിയും ഭയക്കുന്നു. പദ്ധതി യാ ഥാര്‍ഥ്യമായാല്‍ നാടിന് വന്‍ പുരോഗതിയുണ്ടാകും. വെറുംവാക്കല്ല, ദേശീയപാതാ ഭൂമിയേറ്റെടുക്കല്‍ യാ ഥാര്‍ഥ്യമാക്കി. ആരെയും വഴിയാഥാരമാക്കില്ല. സ്വകാര്യമായി കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ അവര്‍ പ ദ്ധതിയെ പിന്തുണയ്ക്കുമെ ന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോറ്റാനിക്കരയില്‍ കല്ലുകള്‍ പിഴുത് തോട്ടി ലെറിഞ്ഞു ; കെ റെയില്‍ കല്ലീടിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം
ഇന്നും കെ റെയില്‍ കല്ലീടിലിനനെതിരെ സം സ്ഥാന വ്യാപക പ്രതിഷേധമുയര്‍ന്നു. ചോറ്റാ നിക്കരയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വേ ക്കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് തോട്ടിലെ റിഞ്ഞു. കല്ല് കൊണ്ടു വന്ന വാഹനം തട ഞ്ഞു. കല്ലുകള്‍ പിടിച്ചെടുക്കാനും പ്രതിഷേ ധക്കാര്‍ ശ്രമിച്ചു.
ചോറ്റാനിക്കരയിലെ ഇന്നത്തെ കല്ലിടല്‍ നിര്‍ത്തിയതായും നാളെ രാവിലെ വീണ്ടും കല്ലിടുമെന്നും ഉദ്യോ ഗസ്ഥര്‍ അറിയിച്ചു. കല്ലിടുന്നതിന് സംരക്ഷണം നല്‍കാന്‍ വന്‍ പൊലീസ് സേനയും സ്ഥലത്തെത്തിയി രുന്നു. കല്ലിടല്‍ തടയാന്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചോറ്റാനിക്കരയിലെ ത്തിയിരുന്നു. സില്‍വര്‍ ലൈനെതിരായ സമരത്തില്‍ സര്‍ക്കാര്‍ കേസെടുത്താല്‍ നേരിടുമെന്നും, പാവ പ്പെട്ട ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കിവിടാമെന്ന് കരുതേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോഴിക്കോട് കല്ലായിയിലും കല്ലിടലിനുമെതിരെ രൂക്ഷമായ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധത്തെ ത്തുടര്‍ന്ന് നിര്‍ത്തിവെച്ച കല്ലിടല്‍ ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥാപിക്കാനെത്തി. ഇതേത്തുടര്‍ ന്ന് പ്രദേശത്ത് തടിച്ചുകൂട്ടിയ സമരക്കാര്‍ കല്ലുകളുമായി എത്തിയ വാഹനം തടയുകയും, കെ റെയില്‍ ഗോബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുത ര്‍ക്കവും സംഘര്‍ഷവുമുണ്ടായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണയ്ക്ക് മര്‍ദ്ദനമേറ്റു. പ്രതി ഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു.