സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗ ത്തില്‍ തീരുമാനിച്ചു.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടു തല്‍ ഇളവ് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇന്ന് ചേര്‍ ന്ന അവലോകനയോഗത്തില്‍ തീരുമാനം. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്ര വേശനത്തിന് അനുമതി നല്‍കി.
വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാനും അനുമതിയായി. മരണത്തില്‍ പങ്കെടുക്കു ന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി. സ്‌കൂളില്‍ കുട്ടിക ള്‍ക്ക് രോഗലക്ഷണം കണ്ടാന്‍ ഉടന്‍ ചികില്‍സ നല്‍കണമെന്നും അവലോകന യോഗം നിര്‍ദേശിച്ചു.വിവാഹങ്ങളില്‍ അടച്ചിട്ട ഹാളുകളില്‍ 100 പേര്‍ക്കും തുറന്ന സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ക്കും പങ്കെടുക്കാമെന്നാണ് തീരുമാനിച്ചത്.
നേരത്തെ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരെ മാത്രം സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാനാണ് സര്‍ ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ഡോസ് വാക്സി ന്‍ എടുത്തവരെ കൂടി പ്രവേശിപ്പിക്കാന്‍ അനുവാദം വേണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.