ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആരോപണം പിന്‍വലിച്ച് മാപ്പ് പറ യണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടീസ് അയച്ചത്.
കണ്ണൂര്‍ : അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോ ടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ത ളിപ്പറമ്പിലെ അഭിഭാഷ കന്‍ നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടീസ് അയച്ചത്.
മാര്‍ച്ച് 9ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതെന്ന് നോട്ടീസില്‍ ചൂ ണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവന്‍ ആരോപണവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം ചെയ്തും എം വി ഗോവിന്ദനു വേണ്ടി വിജയ്പിളള യെന്നാള്‍ സമീപിച്ചുവെന്നായിരുന്നു ആരോപണം. ഇംഗ്ളീഷിലും മലായളത്തിലുമുളള പത്രങ്ങള്‍ ഈ ആരോപണം പ്രസിദ്ധീകരിക്കുകയും ചാനലുകള്‍ വാര്‍ത്ത സംപ്രേഷണം ചെയ്യുകയും ചെയ്തു.
വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാ ണ് ഈ ആരോപണം ഉന്നയിച്ചത്. തികച്ചും വസ്തുതാ വിരുദ്ധവും തെറ്റായതുമായ ഈ ആരോപണം നിരു പാധികം പിന്‍വലിച്ച് മാപ്പ് പറയുന്നതായി രണ്ട് പ്രമുഖ മലയാള പത്രങ്ങളിലും മുഴുവന്‍ ചാനലുകളിലും അറിയിപ്പ് നല്‍കണമെ ന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.











