ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പാടിയോട്ട് ചാല്‍ വാ ച്ചാലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ശ്രീജ വെമ്പിരിഞ്ഞന്‍, ഇവരുടെ രണ്ടാം ഭര്‍ത്താവ് ഷാജി, ആദ്യ ഭര്‍ത്താ വിലുണ്ടായ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പാടിയോട്ട് ചാല്‍വാച്ചാലിലാണ് ഒരു കുടുംബത്തി ലെ അഞ്ച് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞന്‍, ഇവരുടെ രണ്ടാം ഭര്‍ ത്താവ് ഷാജി, ആദ്യ ഭര്‍ത്താവിലുണ്ടായ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്. ശ്രീജയെയും ഭര്‍ത്താവിനെ യും ഫാനിലും മക്കളെ സ്റ്റെയര്‍കെയ്‌സിലും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ കൊല പ്പെടുത്തിയശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികളായ സൂരജ് (12), സുജിന്‍ (10), സുരഭി (എട്ട്) എന്നിവരെയാണ് സ്റ്റെയര്‍കെയ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജിയും ശ്രീജയും ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് വിവാഹിതരായത്. കുട്ടികളെ സ്റ്റെയര്‍കെയ്‌സില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് കുട്ടികളും ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ്. ഷാജിക്ക് വേറെ ഭാര്യയും ആ ബന്ധത്തി ല്‍ രണ്ട് കുട്ടികളുമുണ്ട്.