കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ഒരാഴ്ച മുമ്പാണ് ജയില്‍ മോചിത നായത്. ഹോളോബ്രിക്സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാ ണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം : ജയിലില്‍നിന്ന് പുറത്തിറങ്ങിയ കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി യായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നരുവാമൂട് സ്വദേശി അനീഷ് (35) ആണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് നിര്‍മിക്കുന്ന കമ്പനിക്കുള്ളില്‍ വെട്ടിക്കൊലപ്പെ ടുത്തിയ നിലയിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഇയാള്‍ ഒളിവിലായിരുന്നു. നരുവാമൂടിന് സമീപമുള്ള മുളക്കലില്‍ പ്രവര്‍ത്തിക്കാതെ കിട ക്കുന്ന ഹോളോബ്രിക്‌സ് നിര്‍മാണ കെട്ടിടത്തിലാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്. ജയില്‍ മോചിതനായ ശേഷം ഹോളോബ്രിക്സ് നിര്‍മാണ ശാലയില്‍ തങ്ങുകയായിരുന്ന ഇയാളെ ഒരു സം ഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായി രുന്നുവെന്നാണ് വിവരം. കൊലപാതകക്കേസിലും നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനീഷ്.
കാപ്പാ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ഒരാഴ്ച മുമ്പാണ് ജയില്‍ മോചിതനായത്. പരവൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.