മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാനത്തിന്റെ ഭാഗമായാണ് ശൈലജയെയും ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാന ത്തിന്റെ ഭാഗമായാണ് ശൈലജയെയും ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ശൈലജ തുടര്‍ ന്നും മന്ത്രിയാവണം എന്ന് പലരും അഭിപ്രായം പ്രകടിപ്പിച്ചു. അത്തരം അഭിപ്രായങ്ങളെ മാനിക്കുന്നു. എന്നാല്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. മികച്ച പ്രവര്‍ത്തനം നടത്തിയ ഒരുപാട് പേര്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ട്.ഇളവിന് പലരും അര്‍ഹരാണ്. ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ ഒരുപാട് പേര്‍ക്ക് കൊടുക്കേണ്ടി വരും. എന്നാല്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ട എന്ന തീരുമാന മാണ് പാര്‍ട്ടി എടുത്തത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി ഇതേ സമീപനമാണ് സ്വീകരിച്ചത്. അത് ജനം അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എന്നാല്‍ കോവിഡ് കാലത്തുള്‍പ്പെടെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജ മികവ് കാണിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ മുന്‍ മന്ത്രി സഭയില്‍ മികവുള്ളവര്‍ വേറെയും ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. ശൈലജയ്ക്ക് മികവി ല്ലെന്ന് പറഞ്ഞിട്ടില്ല. എല്ലാവരും കഴിവുള്ളവരായിരുന്നു. എന്നാല്‍ ഓരാള്‍ക്ക് മാത്രം ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ആര്‍ക്കും ഇളവുകള്‍ക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം- മുഖ്യമന്ത്രി മറുപടി നല്‍കി.
പുതിയ ആളുകള്‍ക്ക് മന്ത്രി സ്ഥാനം എന്ന നിലപാട് പിണറായി വിജയന്‍ എടുത്ത തീരുമാനം ആണോ എന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ ഒരാളല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും ചേര്‍ന്നാണ് തീരുമാനം എടുക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.