ഒമൈക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.ആരോഗ്യ മന്ത്രിയാണ് ഡിഎംഒയ്ക്ക് കാരണം കാ ണിക്കല്‍ നോട്ടീസ് അയച്ചത്
കോഴിക്കോട്:ഒമൈക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.ആരോഗ്യ മന്ത്രി യാണ് ഡിഎംഓയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഒമൈക്രോണ്‍ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്ക് അയച്ചതായി ഡിഎംഒ പറഞ്ഞിരുന്നു. പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. നേരത്തെ യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോഴിക്കോട് കോവി ഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായാണ് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കിയിരു ന്നു.ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്രവം ജനിതക ശ്രേണീകര ണ പരിശോധനയ്ക്കായി അയച്ചതായും ഡിഎംഒ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
21ന് യുകെയില്‍ നിന്ന് വന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും രോഗം ബാധി ച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേ യ്ക്ക് മാറ്റി. ഇയാള്‍ക്ക് നാലു ജില്ലകളില്‍ സമ്പര്‍ക്കമുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേ യ്ക്ക് മാറ്റിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ അറിയി ച്ചു.











