മസ്കത്ത് : അൽജീരിയയിലെത്തി സന്ദർശനം നടത്തുകയായിരുന്ന ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, അൽജീരിയൻ പ്രസിഡന്റ് അബ്‌ദുൽ മജീദ് ടെബ്ബൂണുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. സുൽത്താനേറ്റ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന 56ാമത് അൽജിയേഴ്സ് അന്താരാഷ്ട്ര മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അഭിനന്ദനങ്ങളും ആശംസകളും മന്ത്രി അൽ യൂസഫ് അൽജീരിയൻ പ്രസിഡന്റിന് കൈമാറി. അൽജീരിയൻ ജനതയ്ക്കും രാഷ്ട്രത്തിനും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. അതിനോടൊപ്പം, ഒമാനുമായുള്ള ദ്വിപക്ഷ ബന്ധങ്ങൾക്കുള്ള താൽപര്യവും പ്രത്യാശകളും അൽജീരിയൻ പ്രസിഡന്റും പങ്കുവെച്ചു. ഒമാന്റെ പങ്കാളിത്തത്തിന് നന്ദിയും അദ്ദേഹം അറിയിച്ചു.
വ്യവസായ, നിക്ഷേപ മേഖലയിൽ സഹകരണം ആഴത്തിൽ ചർച്ച ചെയ്തു
ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര, നിക്ഷേപ, സാമ്പത്തിക സഹകരണ സാധ്യതകളെക്കുറിച്ചും ഇരുപക്ഷങ്ങൾ ചേർന്ന് ആഴത്തിലുള്ള അവലോകനം നടത്തി.
കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ:
- അൽജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസർ അൽ ബദായി
- ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്
- മദൈൻ സി.ഇ.О എഞ്ചിനിയർ ദാവൂദ് ബിൻ സലിം അൽ ഹദ്ബി
- ഒ.റ്റി.ഇ ഗ്രൂപ്പിന്റെയും അൽജീരിയ–ഒമാൻ വളം കമ്പനിയുടെയും ചെയർമാൻ ശൈഖ് സാദ് ബിൻ സുഹൈൽ ബഹ്വാൻ