വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് സാമ്പത്തിക ഫോറത്തിന്റെ രണ്ടാമത് യോഗത്തിന് എക്‌സ്‌പോ 2020 വേദിയായി.
ദുബായ് : രണ്ടാമത് യുഎഇ-ഒമാന്‍ സാമ്പത്തിക ഫോറം യോഗം ദുബായ് എക്‌സ്‌പോ വേദിയില്‍ ആരംഭിച്ചു,
ഇരുരാജ്യങ്ങളുടേയും സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ടാണ് യോഗം നടക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാനെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാറി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യുഎഇയ്ക്ക് ജിസിസിയിലെ അംഗരാജ്യങ്ങളുമായുള്ളതില്‍ 20 ശതമാനം വ്യാപാരവും ഒമാനുമായായുണള്ളത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ ചരിത്രത്തില്‍ പുതിയൊരേടാണ് സാമ്പത്തിക ഫോറമെന്ന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രി ഖ്വായിസ് മുഹമദ് മൂസ അല്‍ യൂസഫ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തുശതമാനം വ്യാപാര വളര്‍ച്ച ഇരു രാജ്യങ്ങളുടെ ഇടയിയിലുണ്ടായതായും ഇനിയും ഇത് വളരുമെന്നും വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ താനി അഹമദ് അല്‍ സെയൂദി പറഞ്ഞു.
ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വ്യവസായ പ്രമുഖരും ഉഭയ കക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. വ്യാപാര രംഗത്ത് സംയുക്ത നിക്ഷേപ സാധ്യതകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.