ഒമാനില്‍ സ്വദേശിവത്ക്കരണം ശക്തമായി നടപ്പാക്കുന്നതോടെ പ്രവാസികള്‍ക്കുള്ള അവസരം കുറയുന്നു
മസ്‌കത്ത് : രാജ്യത്ത് വീണ്ടും സ്വദേശിവത്ക്കരണത്തിന് നീക്കം. ഇരുന്നൂറോളം തസ്തികകളിലേക്ക് ഇനി മുതല്‍ പ്രവാസികള്‍ക്ക് നിയമനം ലഭിക്കില്ല.
ഈ തസ്തികകളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യരുതെന്ന ഉത്തരവിറങ്ങി.
നിലവില്‍ നൂറോളം തസ്തികകളിലേക്ക് സ്വദേശികള്‍ക്ക് മാത്രമാണ് നിയമനം.
പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍ മാനേജര്‍,അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, റിലേഷന്‍സ് ആന്‍ഡ് എക്‌സേറ്റണല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍, സിഇഒ ഓഫീസ് മാനേജര്‍, എംപ്ലോയിമെന്റ് മാനേജര്‍, ഫോളോ അപ് മാനേജര്‍, സെക്യുരിറ്റി സൂപ്പര്‍വൈസര്‍, അഡ്മിഷന്‍ മാനേജര്‍, സ്റ്റുഡന്റ് അഫയേഴ്‌സ് മാനേജര്‍, കരിയര്‍ ഗൈഡന്‍സ് മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രറിയേന്‍, എക്‌സിക്യൂട്ടിവ് കോഓര്‍ഡിനേറ്റര്‍, വര്‍ക് കോണ്‍ട്രാക്റ്റ് റഗുലേറ്റര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍,ടാക്‌സി ഡ്രൈവര്‍ തുടങ്ങിയ ഇരുന്നൂറിലധികം തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിയമനം നടത്തുക.