ക്രൂഡോയില്‍ കയറ്റുമതിയില്‍ ഒമാന്റെ കുതിപ്പ്, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്.
മസ്കത്ത് : ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറു മാസക്കാലത്തെ കണക്കനുസരിച്ച് 16.2 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയിലേക്കാണ് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തത്. 123 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്.
പ്രകൃതി വാതകം കയറ്റുമതി ചെയ്തതിലും വര്‍ദ്ധനയുണ്ട്. 2021 നേക്കാള്‍ ഈ വര്‍ഷം 4.4 ശതമാത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രൂഡോയില്‍, പ്രകൃതി വാതകം എന്നിവയുടെ ഉത്പാദനത്തിലും ഒമാന്‍ ഇക്കുറി മികവ് കാട്ടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.











