മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്‍റെ (ആർഒപി) വാർഷിക അവധി പ്രഖ്യാപിച്ചു. ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ് ദിനമാകും. എന്നാൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ അന്നേ ദിവസവും സാധാരണ നിലയിൽ പ്രവർത്തിക്കും. അനുബന്ധ സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
