മസ്‌കത്ത് : ഒമാനിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നു. പാർപ്പിട, വൻ പാർപ്പിടേതര ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക്, കണക്ഷൻ, വിതരണ ഫീസുകളാണ് പുതുക്കിയതെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റഗുലേഷൻ (എപിഎസ്ആർ) അറിയിച്ചു. നിലവിലെ നിരക്കുകളോടൊപ്പം സ്ഥിരമായ താരിഫ് ആണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി.
താരിഫ് നിരക്കുകൾ:
- പ്രാഥമിക അക്കൗണ്ട് : 4000 കിലോവാട്ട് മണിക്കൂർ വരെയുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 14 ബൈസ. 4001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 18 ബൈസ. 6000 കിലോവാട്ട് മണിക്കൂർ കവിയുന്ന ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 32 ബൈസ.
- അഡീഷണൽ അക്കൗണ്ട്: 4000 കിലോവാട്ട് മണിക്കൂർ വരെയുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 22 ബൈസ. 4001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 26 ബൈസ. 6000 കിലോവാട്ട് മണിക്കൂർ കവിയുന്ന ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 32 ബൈസ.
പാർപ്പിടേതര, കാർഷിക വിഭാഗങ്ങൾ: - പാർപ്പിടേതര ഉപഭോക്താക്കൾ: ഉപഭോഗതോത് പരിഗണിക്കാതെ – ഓരോ കിലോവാട്ട് മണിക്കൂറിനും 25 ബൈസ.
- കാർഷിക, ഫിഷറീസ് ഉപഭോക്താക്കൾ:
3000 കിലോവാട്ട് മണിക്കൂർ വരെയുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 12 ബൈസ. 3001-6000 കിലോവാട്ട് മണിക്കൂറിന് ഇടയിലുള്ള ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 16 ബൈസ. 6000 കിലോവാട്ട് മണിക്കൂർ കവിയുന്ന ഉപഭോഗത്തിന് – ഓരോ കിലോവാട്ട് മണിക്കൂറിനും 24 ബൈസ.