മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 305 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വദേശികളും വിദേശികളും മോചനം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
