മലവെള്ളപ്പാച്ചിലിന്‍ പെട്ട് രണ്ട് സ്വദേശികളാണ് മരിച്ചത്. നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണമടഞ്ഞു.
മസ്‌കത്ത് : ഒമാനിലെ മഴക്കെടുതിയില്‍ പെട്ട് രണ്ട് പേര്‍കൂടി മരിച്ചു. തെക്കന്‍ ബാതീന ഗവര്‍ണറേറ്റിലെ വാദിയില്‍ പെട്ട് രണ്ട് സ്വദേശികള്‍ മുങ്ങി മരിക്കുകയാണുണ്ടായത്.
അപകടത്തില്‍പ്പെട്ട ഇവരെ വഴിയാത്രക്കാരായ ചിലര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്കും പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
വാദികള്‍ക്ക് സമീപം വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് പലരും വാഹനം ഓടിക്കുകയും ചിലര്‍ വാദികളിലേക്ക് ഇറങ്ങുകയും ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
മറ്റൊരു സംഭവത്തില്‍ മസ്‌ക്കത്തിലെ ബീച്ചില്‍ ഇറങ്ങിയ നാല് കുട്ടികളെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.