ഒമാന്റെ ക്രൂഡോയില്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്
മസ്‌കത്ത് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ 44.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
2022 മാര്‍ച്ചില്‍ ക്രുഡോയില്‍ കയറ്റുമതിയില്‍ ഒമാന്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ കണക്ക് അനുസരിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ക്രൂഡോയില്‍ കയറ്റുമതിയില്‍ ഉണ്ടായത്.
ഒമാന്റെ എണ്ണ ഉത്പാദനത്തില്‍ 8.7 ശതമാനം വര്‍ദ്ധനവാണ് മാര്‍ച്ച് മാസം രേഖപ്പെടുത്തിയത്. 2021 ല്‍ ഒമാന്‍ ക്രൂഡോയില്‍ വില ബാരലിന് 49 ഡോളറായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് ശരാശരി 79 ഡോളര്‍ എന്ന നിലയിലായിട്ടുണ്ട്.
നടപ്പു വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയപ്പോള്‍ ഒമാന്‍ അടിസ്ഥാനമാക്കിയ ക്രൂഡോയില്‍ വിലയേക്കാള്‍ ബാരലിന് 29 ഡോളര്‍ അധികമാണ് ഇപ്പോഴത്തെ വിപണി വില.