മാന്നാര്‍ കുരട്ടിശേരി പാവുക്കര വൈദ്യന്‍ കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് പിടിയിലായത്. മെയ് മാസത്തില്‍ വീട്ടില്‍ വിളിച്ചു കൊണ്ടുപോയി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി
ആലപ്പുഴ : ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരന്‍ അറസ്റ്റില്‍. മാന്നാര്‍ കു രട്ടിശേരി പാവുക്കര വൈദ്യന്‍ കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് പിടി യിലായത്. മെയ് മാസത്തില്‍ വീട്ടില്‍ വിളിച്ചു കൊണ്ടുപോയി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച തായാണ് പരാതി.
പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വളരെ നാളുകളായി ബാലികയെ തന്റെ നഗ്‌നത കാണിക്കുകയും കഴിഞ്ഞ മെയ് മാസത്തില്‍ തന്റെ വീട്ടിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മാന്നാര്‍ എസ്എച്ച്ഒ ജി സുരേഷ് കുമാര്‍, എസ്‌ഐമാരായ കെ സുനുമോന്‍, അരുണ്‍കുമാര്‍, ശ്രീ കുമാര്‍, സീനിയര്‍ സിപിഒ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.











