പണം മുഴുവന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്ര മാണ്.കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാ ദിച്ച തുകയാണ് നഷ്ടമായത്
ത്യശൂര്‍: ഓണ്‍ലൈന്‍ കളിക്കിടെ ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് നാല് ലക്ഷം രൂപ. സ ഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ സ മ്പാദിച്ച് പണമാണ് നഷ്ടമായത്. വിവാഹം അടുത്ത പ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് ഒരു പൈസ പോലും ഇല്ലെന്ന് മനസി ലായ ത്. ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി.കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് നഷ്ട മായത്.
വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് വിവരം അറിയുന്നത്. ബാങ്കില്‍ പരാതിപ്പെടുക്കയും ഉദ്യോഗസ്ഥര്‍ പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകള്‍ പരാതികാര്‍ക്ക് നല്‍കുകയും ചെയ്തു. ഈ രേഖകളുമായി കുടുംബം പൊലീസിനെ സമീപിച്ചു.പണം ആരൊക്കെയാണ് പിന്‍വലിക്കുന്നതെന്ന് പൊലീസ് പരിശോധിച്ചപ്പോള്‍ പല അക്കൗണ്ടുകളിലേക്കാ ണ് തുക കൈമാറിയതെന്ന് മനസി ലായി. ഒന്‍പതാം ക്ലാസുകാരന്‍ തന്നെയാണ് തുക മാറ്റിയതെ ന്നും വ്യക്തമാക്കി.
പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് വീട്ടുകാര്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിം കാര്‍ഡാണ്. ഈ നമ്പര്‍ തന്നെയാണ് ബാ ങ്ക് അക്കൗണ്ടിലും നല്‍കിയിരുന്നത്.