ഭുവനേശ്വറിലെ അപകടത്തില്‍ കാണാതായ വരുടെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പാടുപെടുകയാണ്.അപകടത്തില്‍ പരുക്കേറ്റ 200 ഓളം പേര്‍ ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 101 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറി യാനുണ്ടെന്ന് റിപ്പോര്‍ട്ട്. ഭുവനേശ്വറിലെ അപകടത്തില്‍ കാണാതായ വരുടെ ബന്ധുക്കളും സുഹൃത്തു ക്കളും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പാടുപെടുകയാണ്.അപകടത്തില്‍ പരുക്കേറ്റ 200 ഓളം പേര്‍ ഒഡീ ഷയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1100 പേര്‍ക്കാണ് പരുക്കേറ്റത്. അതി ല്‍ 900 ത്തോളം പേര്‍ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് മടങ്ങി.
തിരിച്ചറിഞ്ഞ മൃതദേഹങ്ങളെ ചൊല്ലി തര്‍ക്കം
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളെ ചൊല്ലി തര്‍ക്കങ്ങളും തുട രുകയാണ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ഒരു മൃതദേഹം തങ്ങളുടെ ബന്ധുവിന്റേതാണെന്ന് അവ കാശപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രശ്‌നത്തിലേക്കാണ് നീങ്ങിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് ആധികാരികമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍ ഡിഎന്‍എ സാമ്പിളിങ് ആരംഭിച്ചിട്ടുണ്ട്. തിരിച്ചറിയാനായി ഭുവനേശ്വറിലെ മറ്റ് മെഡിക്കല്‍ കോളേജുകളിലും മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ച എയിം സില്‍ നിന്ന് 43 മൃതദേഹങ്ങള്‍ അയച്ചു. ഭുവനേശ്വറിലെ ആറ് മോര്‍ച്ചറികളില്‍ നിന്ന് 62 മൃതദേഹ ങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചതായി ഭുവനേശ്വര്‍ പൊലീസ് കമ്മീഷണര്‍ എസ് കെ പ്രിയദ ര്‍ശി പറഞ്ഞു.
275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തില്‍ മരിച്ചവ നൂറിലധികം മൃതദേഹങ്ങള്‍ ഇനി യും തിരിച്ചറിയാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ ആ യിരത്തിലധികം പേര്‍ക്ക് പരിക്കേ റ്റിരുന്നു. 200 ഓളം പേര്‍ ഇപ്പോഴും ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 900 ഓളം പേരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ ഭുവനേശ്വര്‍ കമ്മീഷണറേറ്റ് മോര്‍ച്ചറിക്ക് സമീപം ഭുവനേശ്വറില്‍ എയിംസില്‍ ഒരു ഹെല്‍പ്പ് ഡെസ്‌കും കണ്‍ ട്രോള്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്. പരമാ വധി 123 മൃതദേഹങ്ങള്‍ എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.