മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളില്‍ കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേ ളയില്‍ ഐഷാസുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പിക്കും
കൊച്ചി : മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളില്‍ കോട്ടയം അനശ്വര തീ യറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചല ച്ചിത്രമേളയില്‍ ഐഷാസുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ള ഷ്’ പ്രദര്‍ശി പ്പിക്കും. അനശ്വര തീയറ്ററില്‍ 10ന് രാവിലെ 10 മണിക്കാണ് ചിത്ര പ്രദര്‍ശനം.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിന് ഇ പ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. കഴി ഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ ശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്‌ളഷിന് ലഭിച്ചി രിക്കുന്നത്.
ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്‌ളഷ് ദ്വീപിന്റെ കഥ പറയുന്ന ചിത്രമാ ണ്. കലാമൂല്യവും ജനപ്രിയവുമായ സിനിമയാണ് ഫ്‌ളഷ്. ഞാനുള്‍പ്പെടെ ഒരുപാട് പേരുടെ വി യര്‍പ്പ് ആ ചിത്രത്തിന് പിന്നിലുണ്ടെന്ന് ഐഷാസുല്‍ത്താന പറയുന്നു. എത്രയോ പേരുടെ ദിവ സങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെയാണ് സിനിമ നിങ്ങ ളിലേക്ക് എത്തുന്നത്. എന്റെ നാടിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്- ഐഷ സുല്‍ത്താന വ്യക്തമാക്കി.
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ളഷ് ചിത്രീകരിച്ചിരി ക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രക ഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളഷിന്റെ കാ മറ കെ ജി രതീഷാണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ്- നൗഫല്‍ അബ്ദുള്ള, സംഗീതം: വി ല്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍.
പിആര്‍ഒ : പി ആര്‍ സുമേരന്‍. 9446190254