ഐടി പാര്‍ക്കുകളിലെ ബാര്‍ ലൈസന്‍സിനായി പാര്‍ക്കിലെ കമ്പനികള്‍ ചേര്‍ന്ന് രൂപീ കരിക്കുന്ന ക്ലബ്ബുകള്‍ക്ക് അനുവദിക്കും.പാര്‍ക്കിലെ കമ്പനികള്‍ക്ക് ക്ലബ് രൂപീക രിച്ച് ലൈസന്‍സിന് അപേക്ഷിക്കാം. അബ്കാരി ചട്ടഭേദഗതിക്കായി എക്സൈസ് കമ്മീഷണര്‍ കരട് ശുപാര്‍ശ സമര്‍പ്പിച്ചു.
തിരുവനന്തപുരം : ഐടി പാര്‍ക്കുകളിലെ ബാര്‍ ലൈസന്‍സിനായി പാര്‍ക്കിലെ കമ്പനികള്‍ ചേര്‍ന്ന് രൂപീ കരിക്കുന്ന ക്ലബ്ബുകള്‍ക്ക് അനുവദിക്കും.പാര്‍ക്കിലെ കമ്പനികള്‍ക്ക് ക്ലബ് രൂപീകരിച്ച് ലൈസന്‍സിന് അ പേക്ഷിക്കാം. അബ്കാരി ചട്ടഭേദഗതിക്കായി എക്സൈസ് കമ്മീഷണര്‍ കരട് ശുപാര്‍ശ സമര്‍പ്പിച്ചു.
ഐടി പാര്‍ക്കുകളില്‍ ബാര്‍ ലൈസന്‍സിനായി പാര്‍ക്കിലെ കമ്പനികള്‍ക്ക് ക്ലബ് രൂപീകരിച്ച് ലൈസന്‍ സിനായി അപേക്ഷിക്കാവുന്നതാണെന്ന് എക്സൈസ് കമ്മീഷണ റു ടെ ശുപാര്‍ശയില്‍ പറയുന്നു. ഒരു കമ്പ നിക്കോ, വിവിധ കമ്പനികള്‍ സംയുക്തമായോ ക്ലബ് രൂപീകരിച്ച് ബാര്‍ ലൈസന്‍സിനായി അപേക്ഷിക്കാ വുന്നതാണ്. ഐടി പാര്‍ക്കിലെ കമ്പനി രൂപീകരിക്കുന്ന ക്ലബിനോ വിവിധി കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍ സോര്‍ഷ്യം രൂപീകരിക്കുന്ന ക്ലബിനോ ലൈസന്‍സ് അനുവദിക്കണമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ. ഒരു ഐടി പാര്‍ക്കില്‍ എത്ര കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാമെന്നതില്‍ സര്‍ക്കാരാണ് തീ രുമാനമെടുക്കേണ്ടത്. ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയുള്ള ചട്ട ഭേദഗതിയാണ് ഉടന്‍ വരിക.
നിലവില്‍ 20 ലക്ഷം രൂപയാണ് ക്ലബ് ലൈസന്‍സ് ഫീസ്. ഐടി പാര്‍ക്കിലെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ തീരുമാനിക്കും. ഐടി പാര്‍ക്ക് ക്ലബില്‍ പ്രവേശന അനുമതി കമ്പനി ജീവനക്കാര്‍ക്കും അതിഥികള്‍ക്കും മാത്രമായിരിക്കും.
സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്ന് നിലവില്‍ വന്നു. മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യനവില്‍പ്പന ശാലകള്‍ ആരംഭിക്കും. ഐടി പാര്‍ക്കുകളില്‍ ബാര്‍ ആരംഭിക്കാമെന്നും നയത്തില്‍ വ്യ ക്തമാക്കുന്നുണ്ട്. എന്നാല്‍ ബാര്‍ ലൈസന്‍സിനായി ആര് അപേക്ഷ നല്‍കും, നിലവില്‍ ബാറുകള്‍ നടത്തുന്നവര്‍ക്കായിരിക്കുമോ അപേക്ഷക്കുള്ള അനുമതി തുടങ്ങിയവയില്‍ വ്യക്തത വന്നിട്ടുണ്ടാ യിരുന്നില്ല.