ഐഎന്‍എസ് റണ്‍വീറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് നാവികര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയില്‍ 20 നാവികര്‍ക്ക് പരിക്കേറ്റു
മുംബൈ: ഐഎന്‍എസ് റണ്‍വീറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് നാവികര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയില്‍ 20 നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.
മുംബൈ തുറമുഖത്ത് നാവിക കപ്പല്‍ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്‍ഡേണല്‍ കംപാര്‍ട്ടുമെന്റിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവ ത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.
ഗണ്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റ എല്ലാ നാവികരും നാവികസേനയുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 1986 ഒക്ടോബര്‍ 26നാണ് ഐ എല്‍എസ് റണ്‍വീര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു ണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം
മുംബൈ നേവല്‍ ഡോക്ക്യാര്‍ഡില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഐഎന്‍എസ് ര ണ്‍വീര്‍ കപ്പലിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് മൂന്ന് നാവിക സേനാംഗങ്ങള്‍ മരണത്തിന് കീഴ ടങ്ങിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്ര ണവിധേയമാക്കുകയും ചെയ്തായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്ഫോടനത്തിന് ആയുധവുമായോ വെടിമരുന്ന് സ്ഫോടനവുമായോ യാതൊരു ബന്ധവുമില്ലെന്ന് വൃത്തങ്ങള്‍ പറയുന്നു.സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാന്‍ സമിതിയെ നി യോഗിച്ചിട്ടു ണ്ട്.
ഐഎന്‍എസ് രണ്‍വീര്‍ 2021 നവംബര്‍ മുതല്‍ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്ന് ക്രോസ് കോസ്റ്റ് പ്രവര്‍ത്തന വിന്യാസത്തിലായിരുന്നു, താമസിയാതെ ബേസ് പോര്‍ട്ടിലേക്ക് മടങ്ങാനി രി ക്കുകയായിരുന്നു.











