കുവൈത്ത് സിറ്റി: ഏഷ്യൻ യൂത്ത് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ് യോഗ്യതാ മത്സരത്തിൽ ചൈനീസ് തായ് പേയ്ക്കെതിരെ കുവൈത്തിന് ജയം. ജോർഡനിലെ അമ്മാനിൽ നടക്കുന്ന ഗ്രൂപ് ഡി മത്സരത്തിൽ ആദ്യ കളിയിൽ ജയത്തോടെ കുവൈത്ത് പ്രതീക്ഷകൾ നിലനിർത്തി.സെപ്റ്റംബർ 14 വരെ നടക്കുന്ന ടൂർണമെന്റിൽ ചൈനീസ് തായ്പേയ്,ചൈന, ഇറാൻ എന്നിവരാണ് കുവൈത്ത് ഗ്രൂപ്പിലുള്ളത്. വരും ദിവസങ്ങളിൽ മറ്റു മൂന്നുപേരുമായി ഏറ്റുമുട്ടും. അടുത്ത വർഷം സ്ലോവേനിയയിലാണ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്.
