ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുക യാണെ ന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരെ കൂട്ടു പിടിക്കുകയാ ണെന്നും ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍
തിരുവനന്തപുരം : മഞ്ചേശ്വരം വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധം തീര്‍ക്കുകയാ ണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമ നടപടി സ്വീകരിക്കുമെന്നും അ ദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്ര ചാരണം നടത്തുകയാണെന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരെ കൂട്ടു പിടി ക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തി ന്റെ പ്രതികരണം.
സി.കെ. ജാനുവിന്റെ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് ജാനുവിന് പ്രസീതയുടെ മധ്യസ്ഥ തയില്‍ 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയ തായി ആരോപണം ഉയര്‍ന്നിരുന്നു. താന്‍ കാശ് നല്‍ കുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഈ വര്‍ത്തയാ ണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്.
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളാണ് പ്രസിദ്ധീകരിക്കു ന്നതെന്ന് ആരോപിച്ച് നേരത്തെയും സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൊടകര സംഭവത്തില്‍ ബിജെപിയ്ക്കെതിരെ വാര്‍ത്ത നല്‍കിയ മാതൃഭൂമി പത്രത്തിനും ഓണ്‍ലൈനുമെതിരെ സുരേന്ദ്രന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു.