ഏതെങ്കിലും ഒരുകൂട്ടം എതിര്‍ത്തെന്ന് കരുതി സര്‍ക്കാര്‍ നാടിന്റെ പക്ഷത്ത് നിന്ന് മാറിനില്‍ ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കില്‍ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം ആഗ്രഹിക്കുന്നു- മുഖ്യമന്ത്രി
തിരുവനന്തപുരം : ഏതെങ്കിലും ഒരുകൂട്ടം എതിര്‍ത്തെന്ന് കരുതി സര്‍ക്കാര്‍ നാടിന്റെ പക്ഷത്ത് നിന്ന് മാറിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കില്‍ അത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം പദ്ധതി വേണമെന്ന് മഹാഭൂരിഭാഗം ആഗ്രഹിക്കുന്നു. ഏത് സര്‍ക്കാരായാലും ഈ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന് അനുമതി നല്‍കേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ സമീപനം അ നുകൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സില്‍വര്‍ ലൈനിനായി അതിരടയാളക്കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍ തടസ്സമി ല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ട സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ വേ നടത്തിയ ഭൂമിയില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. കുന്നന്താനം സ്വദേശി രാധാമ ണിയമ്മക്കാണ് വായ്പ നിഷേധിച്ചത്. വായ്പ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടു മെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചര്‍ച്ചചെയ്യുമെന്നും ചാനല്‍ അഭിമുഖത്തില്‍ മന്ത്രി പറ ഞ്ഞു.