ഏകീകൃത കുര്‍ബാനയെ ചൊല്ലി സംഘര്‍ഷമുണ്ടായതിന് പിന്നാലെ പാതിരാ കുര്‍ ബാന അടക്കം തിരുക്കര്‍മ്മങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരുവിഭാ ഗവും തമ്മില്‍ ധാരണയില്‍ എത്തുകയായിരുന്നു
കൊച്ചി : സെന്റ് മേരീസ് ബസിലിക്കയിലെ പാതിരാ കുര്‍ബാന ഉപേക്ഷിച്ചു. ഏകീകൃത കുര്‍ബാനയെ ചൊല്ലി സംഘര്‍ഷമുണ്ടായതിന് പിന്നാലെ പാതിരാ കുര്‍ബാന അട ക്കം തിരുക്കര്‍മ്മങ്ങള്‍ താല്‍ക്കാലി കമായി നിര്‍ത്തിവെക്കാന്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയില്‍ എത്തുകയായിരുന്നു. പ്രശ്നത്തില്‍ സ മവായത്തിലെത്തിയ ശേഷം തിരു കര്‍മ്മങ്ങളല്‍ പുനഃരാരംഭിച്ചാല്‍ മതിയെന്നും സംഘര്‍ഷത്തിന് പി ന്നാലെ എഡിഎം വിളിച്ച ചര്‍ച്ചയില്‍ തിരുമാനമായി.
കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്കാണ് കുര്‍ബാനയുടെ പേരില്‍ തര്‍ക്കം ആരംഭിച്ചത്. 8 മണി വരെ വിമത പക്ഷവും ഔദ്യോഗിക വിഭാഗം വൈദികരും ഒരു അള്‍ത്താരയില്‍ നേര്‍ക്കുനേര്‍ കണ്ടുകൊണ്ട് വ്യത്യസ്ത കുര്‍ബാനകള്‍ അര്‍പ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം കനത്തത്. ഇന്ന ലെ പള്ളിയ്ക്കകത്ത് പൊലീസ് കയറിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
കുര്‍ബാനയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ ബലിപീഠവും വിളക്കുകളും ഉള്‍പ്പെ ടെ തകര്‍ത്തിരുന്നു. കുര്‍ബാനയ്ക്കിടയില്‍ മേശയും ബലിപീഠവും തള്ളിമാറ്റിയാണ് വിശ്വാസികള്‍ ചേരി തി രിഞ്ഞ് ഏറ്റുമുട്ടിയത്. വിശ്വാസികള്‍ വൈദികരെ ഇറക്കി വിടാനും ശ്രമിച്ചു.