വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി യത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി. ഇന്ത്യന്‍ ബൗളിങ് കരുത്തിന് മുന്നില്‍ 169 റണ്‍സി ന് വിന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-0 ത്തി ന് സ്വന്തമാക്കി പേസര്‍മാരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്ത ത്. ദീപക് ചഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇരുവര്‍ക്കും പിന്തുണ നല്‍കി. വിന്‍ഡീസിനായി വാലറ്റത്ത് അല്‍സാരി ജോസഫ് (29), ഒഡേന്‍ സ്മിത്ത് (36) എന്നിവര്‍ ചെറുത്തു നിന്നതാ ണ് ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്. 18 പന്തില്‍ മൂന്ന് സിക്സും ഫോറും സഹിതം 36 റണ്‍സെടുത്ത ഒഡേന്‍ സ്മിത്ത് ടോപ് സ്‌കോറര്‍.
82 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഏഴ് പേരെ നഷ്ടമായി. അല്‍സാരി ജോസഫ്, ഒഡേ ന്‍ സ്മിത്ത് എന്നിവരുടെ ചെറുത്തു നില്‍പ്പും ഉണ്ടായിരുന്നില്ലെങ്കില്‍ വിന്‍ഡീസ് 100 പോലും കടക്കില്ലായി രുന്നു.വിജയത്തിലേക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 25 റണ്‍ സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോ യും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ചേര്‍ന്ന് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല
ഷായ് ഹോപ്പ് (5), ബ്രെണ്ടന്‍ കിങ് (14), ഷമ്ര ബ്രൂക്ക്സ് (0),ഡാന്‍ ബ്രാവേ (19), നിക്കോളാസ് പൂരന്‍ (34), ജാ സന്‍ ഹോള്‍ഡര്‍ (6), ഫാബിയന്‍ അലന്‍ (0), ഹെയ്ഡന്‍ വാല്‍ഷ് (13) എന്നിവരാണ് പുറത്തായത്.