ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്റെ എ.വി.ജി.സി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു
കൊച്ചി: ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തി ന്റെ എ.വി.ജി.സി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോ മിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും ഏഴ് ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമുള്ള മേഖല യായി ഇത് മാറുമെന്നും വിദഗ്ധര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് കൊച്ചി ഡിസൈന്‍ വീക്ക് സംഘടിപ്പിച്ചത്.
ടൂണ്‍സ് മീഡിയ സി.ഇ.ഒ പി. ജയകുമാര്‍, പുനര്‍യുഗ് ആര്‍ട്ട് വിഷന്‍ സ്ഥാപകന്‍ ആശിഷ് എസ്.കെ., ഫാ ന്റം എഫ്. എക്സ് വൈസ് പ്രസിഡന്റ് രാജന്‍ ഇ., ഗെയിമിട്രോണി ക്സ് സി.ഇ.ഒ രജസ് ഓജ എന്നിവരാണ് ചര്‍ ച്ചയില്‍ പങ്കെടുത്തത്.
5ജി വരുന്നതോടെ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ 90 കോടി ആകുമെന്നാണ് കണക്ക്. ഇത് എവിജിസി മേഖലയ്ക്ക് ഏറെ ഗുണകരമാണ്. മേഖലയിലെ പ്രൊഫഷണലുകളുടെ കുറവ് ഇന്ത്യയ്ക്ക് പ്രതിസ ന്ധിയാണെന്ന് പി. ജയകുമാര്‍ പറഞ്ഞു. മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസപരിശീലന സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. പുതിയ മേഖലയെന്ന നിലയില്‍ ഏതൊരു ഉദ്യമമവും ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിരമായ വളര്‍ച്ചയാണ് എവിജിസി മേഖല നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് പതിറ്റാ ണ്ടു കൂടി ഈ വളര്‍ച്ച തുടരും. ഇത് പൂര്‍ണമായി ഉപയോഗപ്പെടു ത്താന്‍ ഇത്തവണ കേന്ദ്രബജറ്റില്‍ നി രവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമിംഗും അനുബന്ധമേഖലകളിലും ഇന്ത്യയെ ഹബാ യി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവസംവിധായകര്‍ തങ്ങളുടെ സിനിമകളില്‍ വിഷ്വല്‍ ഇഫക്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിത്തു ടങ്ങിയെന്ന് രാജന്‍ ഇ പറഞ്ഞു. മിന്നല്‍ മുരളിയുടെ വിജയമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാ ട്ടിയത്. ഇത്തരം കാര്യങ്ങള്‍ക്ക് വിദേശത്തെ ആശ്രയിക്കുന്ന അവസ്ഥ മാറിയിരിക്കുന്നു. വിദേശ സിനിമക ള്‍ പോലും ഇഫക്ട്സിനായി ഇന്ത്യയിലെ സ്റ്റുഡിയോകള്‍ തെരഞ്ഞെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.
പുരാണകഥകളുടെ സ്വാധീനം മറ്റേത് രാജ്യത്തേക്കാള്‍ കൂടുതല്‍ ഇന്ത്യയെ എവിജിസി മേഖലയ്ക്ക് പ്രിയ പ്പെട്ടതാക്കുന്നുവെന്ന് രജത് ഓജ അഭിപ്രായപ്പെട്ടു. മേഖലയിലെ ഏറ്റവും വലിയ ദാതാക്കളായി മാറാന്‍ നമ്മുക്ക് സാധിച്ചു. ലോകം തന്നെ ഗെയിമുകളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
90 കളുടെ അവസാനം മുതല്‍ തന്നെ എവിജിസി മേഖല സ്ഥിരമായ വളര്‍ച്ച നേടുന്നുണ്ടെന്ന് ചര്‍ച്ചയിലെ മോഡറേറ്റര്‍ കൂടിയായ ആശിഷ് ചൂണ്ടിക്കാട്ടി. ഇന്ന് ടിവി, സിനിമ മേഖലയിലെ ഏറ്റവും മൂല്യമുള്ള ഘട കമാണ് എവിജിസി. വെബ് അടിസ്ഥാനമാക്കിയ തലമുറയില്‍ വലിയ വിസ്ഫോടനം സൃഷ്ടിക്കുമെന്നും ആ ശിഷ് അഭിപ്രായപ്പെട്ടു.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുത്തത്. കളമശ്ശേരി യിലെ ടെക്നോളജി ഇനോവേഷന്‍ സോണ്‍, ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടന്ന കൊച്ചി ഡിസൈന്‍ വീക്ക് സമാപിച്ചു.