സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമന നീക്കം തടയണ മെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതെ പോയ എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസറായി നിയമനം നല്‍കാന്‍ നീക്കം. സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമന നീക്കം തടയണ മെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
അസി. പ്രഫസര്‍ നിയമനം നടത്താന്‍ ഏപ്രില്‍ 16ന് നടത്താന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് അപേക്ഷകരായ 30 പേര്‍ക്ക് ഇന്റര്‍വ്യൂ അറിയിപ്പ് ഇമെയില്‍ ആയി അയച്ചിട്ടുണ്ട്. എച്ച്.ആര്‍.ഡി സെന്ററിലെ തസ്തികകളെല്ലാം താല്‍ക്കാലികമാണെങ്കിലും കണ്ണൂരില്‍ മാത്രം ഒരു അസി. പ്രഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സര്‍വകലാശാലക്ക് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
2020 ജൂണ്‍ 30നാണ് സര്‍വകലാശാല നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. പ്രഫസര്‍ തസ്തികയില്‍ മാത്രമായി തിരക്കിട്ട് നിയമനം. ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്താന്‍ നിര്‍ബന്ധിതനായതെന്നാണ് സൂചന.











