ഏഷ്യാ പസഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാല്‍ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്ഡിക്കേറ്റ് ഇടപാടാണിത്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിന്റെ സിന്ഡിക്കേറ്റഡ് വായ്പ സൗകര്യം പൂര്‍ത്തിയാക്കി. ഏഷ്യാ പസ ഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണി തെന്നതിനാല്‍ എസ്ബി ഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്ഡിക്കേറ്റ് ഇടപാടാണിത്. കൂടാതെ ബാങ്കിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ആദ്യത്തെ സാമൂഹിക, സിന്‍ഡിക്കേറ്റഡ് വായ്പയുമാണിത്.
എംഎല്‍എബികളും എംയുഎഫ്ജി ബാങ്കും തായ്‌പേയ് ഫുബോണ്‍ വാണിജ്യ ബാങ്ക് കമ്പനി ലിമിറ്റഡ് എന്നിവയിലൂടെയാണ് ഒരു ബില്ല്യന്‍ ഡോളര്‍ വായ്പ ലഭ്യമാക്കി യത്. എംയുഎഫ് ജിയും തായ്‌പേയ് ഫു ബോണ്‍ വാണിജ്യ ബാങ്കും സംയുക്ത സാമൂഹിക വായ്പ കോര്‍ഡിനേറ്റര്‍മാരാണ്. എംയുഎഫ് ജി, ഇടപാ ടിലെ പ്രമുഖ സോഷ്യല്‍ ലോണ്‍ കോര്‍ഡിനേറ്ററാണ്.
ഉത്തരവാദിത്തപ്പെട്ട സുസ്ഥിര പ്രസ്ഥാനമെന്ന നിലയില്‍ പരിസ്ഥിതി, സാമൂഹിക, ഭരണ (ഇ എസ് ജി) ഇ ടപാടുകള്‍ ഉയര്‍ന്ന നിലവാരത്തോടെ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ആദ്യത്തെ സോ ഷ്യല്‍ ലോണ്‍ നല്കുന്നത് ഇ എസ് ജിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്നും ദീര്‍ഘ കാലം വിജയം സാമ്പ ത്തിക പ്രകടനത്തെ മാത്രമല്ല പരിസ്ഥിതിയിലും സമൂഹത്തിലും പങ്കാളികളിലും നല്ല സ്വാധീനം ചെലുത്താനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നുവെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.