ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷ കളുടെ ഫലവും ഇന്ന് പ്രഖ്യാപി ക്കും
പരീക്ഷാഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍
http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.inhttp://results.kerala.nic.inwww.prd.kerala.gov.inwww.sietkerala.gov.in
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശി വന്‍കുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍ സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഫലമറിയാന്‍ പോര്‍ട്ടലും ആപ്പും ഒരുക്കിയിട്ടുണ്ട്.
ഗ്രെയ്‌സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണ്ണയം ഉദാരമാക്കി യതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. സര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റിലും കൈറ്റ് വിക്ടേഴ്‌സിന്റെ ആപ്പിലും ഫലം ലഭ്യമാകും.











