എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ആരംഭിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ വിജ്ഞാപനം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ആരംഭി ക്കണമെ ന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലി ച്ച് പരീക്ഷ നടത്തണമെന്ന് ഡയര്‍ക്ടര്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു. പരീക്ഷ നടത്തിപ്പുമായി ബ ന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഐ ടി പരീക്ഷ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നാണ് പ്രധാന നിര്‍ ദേശം. പരീക്ഷക്ക് കുട്ടികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങു മ്പോഴും കൈകള്‍ നന്നായി സാനിട്ടൈസ് ചെയ്യേണ്ടതാണ്, ഇതിനുള്ള സംവിധാനം ചീഫ് സൂപ്ര ണ്ടുമാര്‍ ഒരുക്കേണ്ടതാണ്. ഒരു ദിവസം ഒരു കമ്പ്യൂട്ടറില്‍ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷയ്ക്കി രുത്തേണ്ടതാണ്, പരീക്ഷാ സമയക്രമം ഓരോ വിദ്യാലയത്തിലും ഏപ്രില്‍ 28ന് മുന്നോടിയായി ത യ്യാറാക്കി വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടതാണ്, തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടികള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമാ യി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ
പൊതു വിദ്യാഭ്യാസ ഡയര്‍ക്ടറുടെ വിജ്ഞാപനം












