സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എ ഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചുവയ്ക്കാന്‍ ആനാവൂര്‍ ഉപ ദേശിച്ചെന്നാണ് വെളിപ്പെടുത്തല്‍
തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേ ശം. എസ്എഫ്ഐ നേതൃത്വ ത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചുവയ്ക്കാന്‍ ആനാവൂര്‍ ഉപദേശിച്ചെന്നാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തെ എസ്എഫ്ഐ ജി ല്ലാ സെക്രട്ടറിയായിരുന്ന ജെജെ അഭിജിത്തിന്റെ ശബ്ദരേ ഖയാണ് പുറത്ത് വന്നിരിക്കുന്നത്.
പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തി രുന്നു. പിന്നാലെയാണ് ശബ്ദ സന്ദേശം പുറത്തു വന്നത്.
എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്ന ത്. പ്രായം കുറച്ച് പറഞ്ഞാണ് ജില്ലാ സെക്രട്ടറിയായത്. 26 വയസ്സ് വ രെയേ എസ്എഫ്ഐയില്‍ നിക്കാന്‍ പറ്റൂ. ആര് ചോദിച്ചാലും 26 വയസ്സാണെന്ന് പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രായം കുറച്ചു പറഞ്ഞ തു കൊണ്ടാണ് സംഘടനയി ല്‍ നില്‍ക്കാന്‍ പറ്റുന്നത്. എനിക്ക് ഇപ്പോള്‍ 30 വയസ്സായി. 1992ലാണ് ഞാന്‍ ജനിച്ചത്. പല പ്രായം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കുണ്ട്- അഭിജിത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു.
പഴയ പോലെ സംഘടനയില്‍ വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ തനിക്ക് ദു:ഖമുണ്ടെന്നും അഭിജി ത്ത് പറയുന്നു. വെല്ലുവിളിക്കാനും വെട്ടിക്കളിക്കാനും ആരും ഇല്ലാത്തതിനാല്‍ മനസ് മടുത്തുവെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. അതേസമയം പ്രായം കുറച്ചു പറയാന് താന്‍ ആരേയും ഉപദേശിച്ചിട്ടില്ലെന്നാ ണ് ആനാവൂരിന്റെ വാദം. അ ഭിജിത്ത് ശബ്ദരേഖയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ആനാവൂര്‍ ത ള്ളി.
ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈ എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മി റ്റി അംഗവുമായ ജെജെ അഭിജിത്തി നെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടപടിയെടുത്തത്. അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയി ലേക്ക് തരംതാഴ്ത്താന്‍ സിപിഎം നേ മം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം.











