ബലാല്‍ത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്ന പ്പി ള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ ജി നല്‍കി
കൊച്ചി : ബലാല്‍ത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി യുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എ ല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമാ യി ചോദ്യം ചെയ്യണമെങ്കില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വേണമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസി ലാണ് കോടതി എല്‍ദോസിന് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഓക്ടോബര്‍ 20ന് മുന്‍ കൂര്‍ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കി യത്.എംഎല്‍എയ്ക്കെതിരെ ബലാല്‍സംഗത്തിനും വധശ്രമത്തിനും തെളിവുകളുണ്ടെങ്കിലും അത് പരിഗണിക്കാതെയാണ് കീഴ്‌കോടതി ജാമ്യം അനുവദിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കീഴ്കോട തി ഉത്തരവിനെ തുടര്‍ന്ന് എല്‍ദോസ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായെങ്കിലും അ ന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.











