തിരുവനന്തപുരം : എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക വൈകീട്ട് മൂന്നിന് ഔദ്യോഗികമായി പുറത്തിറക്കും.പത്രിക തയാറാക്കാനുള്ള ഉപസമിതിയുടെ യോഗത്തില്‍ അംഗീകാരമായ ശേഷം പ്രകടന പത്രിക പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് രാവിലെ പത്തിന് എകെജി സെന്ററില്‍ യോഗം തുടങ്ങി. കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളില്‍ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശ വാദത്തോടെ യാണ് ഇടതുമുന്നണി പുതിയ പത്രിക പുറത്തിറക്കുന്നത്.
ക്ഷേമ പദ്ധതികള്‍ക്കൊപ്പം വികസന പദ്ധതികളും ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജ യയന്റെ സംസ്ഥാനതല പ്രചാരണം നാളെ മുതലാരംഭിക്കും. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക.











