കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ആൻറിബോഡി ടെസ്റ്റ് നടത്തും. എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൻറെ സാങ്കേതിക സഹായത്തോടെ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിൻറെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുക. ഇതിനായി 14 ജില്ലകളിലും ലാബ് സൗകര്യം ഏർപ്പെടുത്തും.
ടെസ്റ്റിനുവേണ്ട ചെലവ് കേരള പൊലീസ് സഹകരണ സംഘവും കേരള പൊലീസ് വെൽഫെയർ ബ്യൂറോയും തുല്യമായി വീതിക്കും. ടെസ്റ്റിന് മേൽനോട്ടം വഹിക്കുന്നതിന് എല്ലാ ജില്ലകളിലും സമിതിക്ക് രൂപം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.
പരിശോധനാ ഫലങ്ങൾ ചിലയിടങ്ങളിൽ വൈകുന്നു എന്ന പരാതിയുണ്ട്. അത്തരം പരാതികളിൽ ഉടൻ പരിഹാരം കാണണമെന്നും ടെസ്റ്റ് റിസൾട്ട് 24 മണിക്കൂറിനുള്ളിൽ നൽകണമെന്നും നിർദേശം നൽകി. മരണമടഞ്ഞവരുടെ പരിശോധനാഫലം എത്രയുംവേഗം നൽകണമെന്നും ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ട്.
ക്ലസ്റ്ററുകൾ, ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠനം നടത്തും. അതിന് എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കും.
കോവിഡ് പ്രതിരോധത്തിനായി ദീർഘകാല പദ്ധതി രൂപപ്പെടുത്തും.
തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനിൽക്കുന്നതുകൊണ്ട് ലോക്ക്ഡൗൺ തുടരുകയാണ്. അതിൽ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.