അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുമെന്ന് സ്വപ്ന പറഞ്ഞു. കേസിന്റെ കാര്യങ്ങ ള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. കേസിനെ കുറിച്ച് പ്രതികരിക്കാന്‍ മാനസികമായി തയ്യാറെ ടുക്കുകയാണ്. തിടുക്കപ്പെട്ട് പ്രതികരിക്കാനില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു
കൊച്ചി: തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും മാദ്ധ്യമങ്ങളില്‍ നിന്നും ഒളി ച്ചോടില്ലെന്നും സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാദ്ധ്യമ ങ്ങളെ കാണുമെന്ന് സ്വപ്ന പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. കേ സിനെ കുറിച്ച് പ്രതികരിക്കാന്‍ മാനസികമായി തയ്യാറെടുക്കുകയാണ്. തിടുക്കപ്പെട്ട് പ്രതികരിക്കാനില്ലെ ന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയാകു ന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജയിലില്‍ നിന്നും പുറത്തിറ ങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്.
2020 ജൂണ്‍ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചതാണു കേസിനാധാരം. തുടര്‍ന്നു വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണു ഡോളര്‍ കടത്തിന് ഉള്‍പ്പെടെ കൂടുതല്‍ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഉള്‍പ്പെടെയു ള്ളവരാണു പ്രതികള്‍.