നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ശന നടപടി യെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലി ന്റെ താക്കീത്
ചെന്നൈ: നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ താക്കീത്. ഡിഎംകെ എംഎല്‍എ അയ്യ പ്പന്‍ നിയമസഭയില്‍ തന്റെ പ്രസംഗത്തിന്റെ 17 മിനിറ്റില്‍ ഭൂരിഭാഗം സമയവും പുകഴ്ത്തി സംസാരി ച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ താക്കീത്. കേട്ട് മടുത്ത തോടെയാണ് പരിപാടി അവസാനി പ്പിക്കാന്‍ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേ ഹം ഓര്‍മ്മിപ്പിച്ചു.
എംഎല്‍എമാര്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പുകഴ്ത്തല്‍ മു ഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കി യത്.സഭയില്‍ ചോദ്യങ്ങളും വിഷയങ്ങളും ഉന്നയിക്കാ നുള്ള സമയം പുകഴ്ത്തലില്‍ പാഴാക്കി കളയരുത്. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും സ്റ്റാലിന്‍ പറ ഞ്ഞു. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന് അദ്ദേഹം മുന്നറിപ്പ് നല്‍കി. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും അദ്ദേഹം പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നല്‍കി.
തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോള്‍. സഭാ സമ്മേളനം തുടങ്ങിയത് മുത ല്‍ പ്രസംഗിക്കുന്ന എല്ലാ എംഎല്‍എമാരും മു ഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്.











