2018ലെ പ്രളയകാലത്താണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.26 വര്‍ഷങ്ങള്‍ക്ക് ശേ ഷം അന്ന് തുറന്നപ്പോള്‍ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും തുറക്കും
കോട്ടയം: 2018 ലെ പ്രളയത്തിന് ശേഷം ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും തുറ ക്കുന്നതോടെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍. 2018ലെ പ്രളയകാലത്താണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.26 വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് തുറ ന്നപ്പോള്‍ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറു കള്‍ ഇന്ന് വീണ്ടും തുറക്കും.
2018ലെ പ്രളയത്തില്‍ ഇടുക്കിയിലും കോട്ടയത്തും പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിയത്. ജനങ്ങള്‍ ജാഗ്രത കൈവിടരുത്. അപകടമേഖലകളിലുള്ള ജനങ്ങള്‍ ക്യാ മ്പുക ളിലേക്ക് മാറാന്‍ തയ്യാറാകണം. അല്ലാത്തവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി.റവന്യൂ ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം ജില്ലയില്‍ തങ്ങാനും മന്ത്രി നിര്‍ദേശിച്ചു.
ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും. അഞ്ചു മിനിറ്റിന് ശേഷം രണ്ടാ മത്തെ ഷട്ടറും വീണ്ടും അഞ്ചു മിനി റ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേ ക്കൊഴുകും.അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കുന്നത്. ഏതാണ്ട് 552 അടി യാണ് അണക്കെട്ടിന്റെ ഉയരം. ആദ്യം 1981 ഒക്ടോബറിലും, പിന്നീട് 1992ലും,അതിനും ശേഷം 2018ലുമാ ണ് ഇടുക്കി തുറന്നിട്ടുള്ളത്. 2398ആണ് പരമാവധി ജലസംഭരണ ശേഷി.
ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെ റുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേ രും. തൊടുപുഴ-പുളിയന്‍മല സംസ്ഥാ ന പാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാല്‍ ഇടുക്കി-കട്ടപ്പന റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലു വാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.
അണക്കെട്ടില്‍ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4-6 മണിക്കൂറിനുള്ളില്‍ കാ ലടി – ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാ കുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കും. ഈ ജല നിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.