വീട്ടമ്മ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാ നം ചെയ്ത ‘എല്ലാം ദാനമല്ലേ’ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയമായത്. ഭര്‍ത്താവിന്റെ ഓര്‍മ്മ യില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്തീയ ഭക്തിഗാനം ഭര്‍ത്താവിന് സമര്‍പ്പിച്ചിരി ക്കുകയാ ണ്
കൊച്ചി: യുവഗായകന്‍ അഭിജിത്തിത്ത് വിജയന്റെ സ്വരമാധുരിയില്‍ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയ യില്‍ തരംഗമാകുന്നു. വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീ റ്റര്‍ സംവിധാനം ചെയ്ത ‘എല്ലാം ദാനമല്ലേ’ എന്ന ഗാനമാണ് ഏറെ ശ്രദ്ധേ യമായത്.റിലീസ് ചെയ്ത് മണിക്കൂറു കള്‍ക്കകം ഗാനം സംഗീതാസ്വാദക രുടെ മനം കവര്‍ന്നുകഴിഞ്ഞു. ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്തീയ ഭക്തിഗാനം അവര്‍ ഭര്‍ത്താവിന് സമര്‍പ്പി ച്ചിരിക്കുകയാണ്.
കുടുംബ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും ഒക്കെ ഓര്‍മ്മകളാ ണ് ഈ ഗാനത്തിലുടനീളമുള്ളത്. എ ല്ലാം ഈശ്വരന്റെ ദാനമല്ലേ എന്ന താണ് ഗാനത്തിന്റെ ഇതിവൃത്തം. സര്‍വ്വസ്വവും ഈശ്വരന് അര്‍പ്പിച്ചിട്ടു ള്ള ഈ ഗാനം ഗായകന്‍ അഭിജിത്ത് വിജയന്‍ വളരെ ഹൃദയഹാരിയായിട്ടാണ് ആലപിച്ചിരിക്കുന്നത്. സ് നേഹത്തിന്റെ ലോകത്തേക്ക് മറ്റൊരു ആത്മീയ വഴിയിലൂടെയാണ് സംഗീതാസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്നത്. എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഇതിനോടകം ഗാനാസ്വാകരുടെ മനം കവര്‍ന്നുകഴി ഞ്ഞു.
ബാനര്‍: ലിസ പ്രൊഡക്ഷന്‍സ്, സംവിധാനം: സാംസണ്‍ പീറ്റര്‍, പ്രൊഡ്യൂസേഴ്‌സ്: സാംസണ്‍ പീറ്റര്‍, വി ന്‍ സി, ഗാനരചന, സംഗീതം: ലീലാമ്മ സാം, ആലാപനം : അഭിജി ത്ത് വിജയന്‍, ഓര്‍ക്കസ്‌ട്രേഷന്‍ : ബെന്നി ജോണ്‍സണ്‍, ക്യാമറ : രാജേഷ് പീറ്റര്‍ ആന്‍ഡ് അരുണ്‍, പിആര്‍ഒ : പി ആര്‍ സുമേരന്‍.