ഒരാഴ്ച മുമ്പാണ് സംഭവം.ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്
മലപ്പുറം:എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസുകാരന്‍ മരിച്ചു. കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ മകന്‍ ഷയ്യാ ഹ് ആണ് മരിച്ചത്.
വീട്ടില്‍ എലിശല്യമുള്ളതിനാല്‍ ഇവയെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കു കയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ യാണ് മരിച്ചത്.
മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്,അമീന്‍,ഷിബിന്‍ ഷാ.











