ഇന്ന് രാവിലെ എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സായിലായിരുന്നു.
മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് വത്സമ്മയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചത്. വർഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയില്‍ ആയിരുന്നു വത്സമ്മ എന്ന് പറയപ്പെടുന്നു.
ഇവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വത്സമ്മയുടെ കൊവിഡ് ഉറവിടം വ്യക്തമല്ല. ആരോഗ്യ വകുപ്പ് ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യറാക്കി വരികയാണ്. ഉറവിടമില്ലാത്ത കോവിഡ് രോഗങ്ങൾ കേരളത്തിലും ശക്തമാകുന്നു എന്നതിന്റെ തെളിവായി ഇത് പലതും ചൂണ്ടിക്കാട്ടുന്നു.