കടവന്ത്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റി ല്‍.സെല്‍വിയും മകളുമാണ് അറസ്റ്റിലായത്. ഇന്നലെയാണ് കൊലപാതകം നടന്നത്. ത മിഴ്നാട് സ്വദേശി ശങ്കറിനെയാണ് കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി: കടവന്ത്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റില്‍. സെ ല്‍വിയും മകളുമാണ് അറസ്റ്റിലായത്. ഇന്നലെയാണ് കൊലപാതകം നടന്നത്. തമിഴ്നാട് സ്വദേശി ശങ്കറി നെയാണ് കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധന യില്‍ കഴുത്ത് ഞെരിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെ ന്ന് പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയ സെല്‍വിയും മകള്‍ ആനന്ദിയും കുറ്റക്കാരാണെന്ന് കണ്ടെത്തിത്. ശങ്കര്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുമായിരുന്നുവെന്ന് ഇവര്‍ പോലീസിന് മൊ ഴി നല്‍കി. ഈ സാഹചര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവര്‍ പൊലീസിനേട് പറഞ്ഞ ത്.കടവന്ത്രറ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സ്വദേശികളായ ഇവര്‍ 10 വര്‍ഷമായി കൊച്ചിയിലാണ് താമസം. വിവിധ ജോലികള്‍ ചെയ്തുവ രികയാണ്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ ക്കെതിരേ ചുമത്തിയിരിക്കുന്നത്.










